Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nepal Flood

റോഡും പാലവും തകർന്ന ദുരന്ത മേഖലയിൽ ഭക്ഷണമെത്തിക്കാൻ ഡ്രോൺ

കാഠ്മണ്ഡു: പ്രളയദുരിതാശ്വാസത്തിൽ ഏർപ്പെട്ടിരിക്കുന്ന നേപ്പാളി സൈന്യം ദുരന്ത മേഖലകളിൽ ഭക്ഷണമെത്തിക്കാൻ ഡ്രോണുകളെ ആശ്രയിക്കുന്നു. റോഡുകളും പാലങ്ങളും തകർന്നടിഞ്ഞ പ്രദേശങ്ങളിൽ സൈന്യത്തിന് വാഹനങ്ങളിലോ, കാൽനടയായോ എത്തിച്ചേരാനുള്ള വൈഷമ്യമാണ് കാരണം.

നിലവിൽ പല സ്ഥലങ്ങളിലും നേരിട്ടെത്തണമെങ്കിൽ ഹെലികോപ്റ്റർ വേണം. ഹെലികോപ്റ്ററുകൾ തെരച്ചിൽ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ലഭ്യമല്ല.

ഭക്ഷണത്തിനു പുറമേ, ഇന്ധനം, മരുന്ന്, അവശ്യ വസ്തുക്കൾ തുടങ്ങിയവ വിതരണം ചെയ്യാനും ഡ്രോണുകളെ ഉപയോഗിക്കുന്നുണ്ട്.

മൂന്നു മുതൽ നാലു വരെ കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിലേക്കാണ് ഡ്രോണുകളെ അയയ്ക്കുന്നത്. ചൈന സഹായമായി നല്കി ഡിജെഐ ഫ്ലൈകാറ്റ് 100 ഇനത്തിൽപ്പെട്ട ഡ്രൗോണുകളാണ് ഉപയോഗിക്കുന്നത്.

ഹെവി ലിഫ്റ്റ് ഡ്രോണുകളാണ് ഇവ. 60 കിലോഗ്രാം ഭാരം വഹിക്കാൻ ഇവയ്ക്കു കഴിയും. ചില ഘട്ടങ്ങളിൽ മൃതദേഹങ്ങൾ നീക്കം ചെയ്യാനും ഡ്രോണുകളെ ഉപയോഗിച്ചിരുന്നു.

ഓഗസ്റ്റ് 26ന് മഞ്ഞുപാളി അടന്നുവീണതിനെത്തുടർന്നുണ്ടായ ദുരന്തത്തിൽ ഇതുവരെ 1367 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കാണാതായ അയ്യായിരത്തിലധികം പേർക്കായി തെരച്ചിൽ തുടരുന്നു.

Kerala

നേ​പ്പാ​ൾ പ്ര​ള​യം; 60 മ​ല​യാ​ളി​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​ലെ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 475 ആ​യി ഉ​യ​ർ​ന്നു. ആ​യി​ര​ത്തി​ല​ധി​കം പേ​രെ കാ​ണാ​താ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​നി​ടെ ആ​ശ​യ​വി​നി​മ​യം ന​ഷ്ട​മാ​യി​രു​ന്ന 82 മ​ല​യാ​ളി​ക​ളി​ൽ 60 പേ​രെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യി നോ​ർ​ക്ക അ​റി​യി​ച്ചു.

വി​വ​രം ല​ഭി​ച്ച 60 പേ​രി​ൽ 14 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളാ​ണ്. ഇ​നി എ​ട്ട് മ​ല​യാ​ളി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കാ​നു​ണ്ട്. ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​കാ​തി​രു​ന്ന 82 പേ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് ഹെ​ൽ​പ്പ് ഡെ​സ്കു​ക​ൾ വ​ഴി നേ​ര​ത്തെ ല​ഭി​ച്ച​ത്. ഇ​തി​ൽ എ​ട്ട് പേ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി​യ​താ​യും നോ​ർ​ക്ക വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ര​ക്ഷാ​ദൗ​ത്യ സം​ഘ​ങ്ങ​ൾ​ക്ക് നേ​പ്പാ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. നേ​പ്പാ​ൾ സൈ​ന്യ​ത്തി​നും പോ​ലീ​സി​നും മ​റ്റ് ഏ​ജ​ൻ​സി​ക​ൾ​ക്കും നി​ല​വി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

അ​തി​നാ​ൽ വി​ദേ​ശ ര​ക്ഷാ​സം​ഘ​ങ്ങ​ളു​ടെ സ​ഹാ​യം ത​ൽ​ക്കാ​ലം തേ​ടേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളും ധ​ന​സ​ഹാ​യ​വും സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും നേ​പ്പാ​ൾ വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ വീ​ണ്ടും പ്ര​ള​യ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ത്രി​ശൂ​ൽ മേ​ഖ​ല​യി​ലെ തെ​ര​ച്ചി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ചൈ​നീ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ടി​ബ​റ്റ​ൻ മേ​ഖ​ല​യി​ലും തെ​ര​ച്ചി​ൽ നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്. ടി​ബ​റ്റ​ൻ മേ​ഖ​ല​യി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ച​താ​യി ചൈ​ന അ​റി​യി​ച്ചു.

International

ടിബറ്റിൽ കാണാതായത് 360 പേരെ; 260ഉം വിദേശികൾ

 ലാസ: നേപ്പാളിനൊപ്പം പ്രളയം നേരിട്ട ചൈനീസ് അതിർത്തി പട്ടണമായ ഗൈറോംഗിൽ കാണാതായത് 360 പേരെ. ഇതിൽ 260 പേർ വിദേശികളാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ടിബറ്റൻ മേഖലയിൽ നേപ്പാൾ അതിർത്തിയോടു ചേർന്ന ഗൈറോംഗിൽ മൂന്നു പേരുടെ മരണമേ സ്ഥീകരിച്ചിട്ടുള്ളൂ.

തെരച്ചിൽ-രക്ഷാപ്രവർത്തനങ്ങളിൽ നേപ്പാളുമായി ആശയവിനിമയം നടത്തി. സഹകരിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിൻ ജിയാൻ പറഞ്ഞു. കാണാതായവർ ഏതു രാജ്യക്കാരാണ് അദ്ദേഹം വ്യക്തമാക്കിയില്ല. ഭൂരിഭാഗവും വിനോദസഞ്ചാരികളോ തീർഥാടകരോ ആയിരിക്കാമെന്നാണ് അനുമാനം.

ബുധനാഴ്ച പ്രളയം ഉണ്ടായതിനു പിന്നാലെ സന്പൂർണ രക്ഷാപ്രവർത്തനത്തിന് ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ് ഉത്തരവിട്ടിരുന്നു. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ് ഇന്നലെ ഗൈറോംഗ് സന്ദർശിച്ചു. ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തെരച്ചിലിനും ദുരിതാശ്വാസ പ്രവർത്തനത്തിനും ഉദ്യോഗസ്ഥർ നേതൃത്വം നല്കും.

പ്രസിഡന്‍റ് ഷിയുടെ ഉത്തരവിനു പിന്നാലെ, ചൈനീസ് സേനയിൽ ഇന്ത്യ-ചൈന അതിർത്തിയുടെ ചുമതലയുള്ള വെസ്റ്റേൺ തിയറ്റർ കമാൻഡ് സൈനികരെ മേഖലയിൽ രക്ഷാപ്രവർത്തനത്തിനു വിന്യസിച്ചിരുന്നു.

Latest News

Corehub Up